Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joju George

പ​ണി 2 അ​ല്ല, ഇ​ത് വേ​റെ 'പ​രി​പാ​ടി'; ജോ​ജു​വി​ന്‍റെ പു​തി​യ സം​വി​ധാ​ന​ചി​ത്ര​ത്തി​ന് തു​ട​ക്കം  

പ​ണി എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ജോ​ജു ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ​യ്ക്കു തു​ട​ക്കം കു​റി​ച്ചു. പ​രി​പാ​ടി എ​ന്നാ​ണ് പു​തി​യ ചി​ത്ര​ത്തി​നു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. പ​ണി എ​ന്ന സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​മ​ല്ല ഇ​ത്.

2018, രേ​ഖാ​ചി​ത്രം, ആ​ട് 3 എ​ന്നീ വ​മ്പ​ൻ ഹി​റ്റു​ക​ൾ​ക്ക് ശേ​ഷം കാ​വ്യാ ഫി​ലിം ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പി​ള്ളി നി​ർ​മി​ക്കു​ന്ന സി​നി​മ വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ജോ​ജു ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും നി​ർ​വ​ഹി​ക്കു​ന്ന​ത്. നൂ​റോ​ളം പു​തു​മു​ഖ​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​നു സം​ഗീ​തം യു​വ​ൻ ശ​ങ്ക​ർ രാ​ജ​യാ​ണ്.

2024 ൽ ​തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ജോ​ജു​വി​ന്‍റെ സം​വി​ധാ​ന അ​ര​ങ്ങേ​റ്റ​മാ​യ ‘പ​ണി’ വ​ലി​യ ഹി​റ്റാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​പ്രോ​ജ​ക്ടി​ന് ‘പ​ണി’ സി​നി​മ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വും ഉ​ണ്ടാ​കി​ല്ല. നേ​ര​ത്തെ ഇ​ത് ‘പ​ണി 2’ ആ​ണെ​ന്ന് ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ‘പ​ണി 2’ താ​ൽ​ക്കാ​ലി​ക​മാ​യി ഉ​പേ​ക്ഷി​ച്ചു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​മു​ണ്ട്.

 

Movies

ബി​ജു മോ​നോ​നും ജോ​ജു ജോ​ർ​ജും നേ​ർ​ക്കു​നേ​ർ; വ​ല​തു വ​ശ​ത്തെ ക​ള്ള​ൻ പോ​സ്റ്റ​ർ

ബി​ജു മേ​നോ​ൻ, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന വ​ല​തു വ​ശ​ത്തെ ക​ള്ള​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പോസ്റ്റർ പുറത്തിറക്കി. ആ​ഗ​സ്റ്റ് സി​നി​മ​യു​ടെ ബാ​ന​റി​ൽ ഷാ​ജി ന​ടേ​ശ​ൻ ബ​ഡ് സ്റ്റോ​റീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ് - കെ​റ്റി​നാ ജീ​ത്തു, മി​ഥു​ൻ ഏ​ബ്ര​ഹാം, സി​നി ഹോ​ളി​ക്സ് സാ​ര​ഥി​ക​ളാ​യ ടോ​ൺ​സ​ൺ, സു​നി​ൽ രാ​മാ​ടി, പ്ര​ശാ​ന്ത് നാ​യ​ർ എ​ന്നി​വ​രാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ.

ലെ​ന, നി​ര​ഞ്ജ​ന അ​നൂ​പ്, ഇ​ർ​ഷാ​ദ്, ഷാ​ജു ശ്രീ​ധ​ർ, സം​വി​ധാ​യ​ക​ൻ ശ്യാ​മ​പ്ര​സാ​ദ്, മ​നോ​ജ് കെ.​യു. ലി​യോ​ണാ ലി​ഷോ​യ്, കി​ജ​ൻ രാ​ഘ​വ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ഡി​നു തോ​മ​സാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ദാ​ശ എ​ന്ന ചി​ത്രം തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്തി​രു​ന്നു ഡി​നു തോ​മ​സ്.

സം​ഗീ​തം -വി​ഷ്ണു ശ്യാം. ഛാ​യാ​ഗ്ര​ഹ​ണം - സ​തീ​ഷ് കു​റു​പ്പ്. എ​ഡി​റ്റിം​ഗ്- വി​നാ​യ​ക്. ക​ലാ​സം​വി​ധാ​നം. പ്ര​ശാ​ന്ത് മാ​ധ​വ്. മേ​ക്ക​പ്പ് -ജ​യ​ൻ പൂ​ങ്കു​ളം. കോ​സ്റ്റ്യും ഡി​സൈ​ൻ - ലി​ൻ​ഡ ജീ​ത്തു. സ്റ്റി​ൽ​സ് - സാ​ബി ഹം​സ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - അ​റ​ഫാ​സ് അ​യൂ​ബ്.

പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് - ഫ​ഹ​ദ് പേ​ഴും​മൂ​ട്, അ​നി​ൽ ജി. ​ന​മ്പ്യാ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ഷ​ബീ​ർ മ​ല​വെ​ട്ട​ത്ത്. പി​ആ​ർ​ഒ-​വാഴൂർ ജോസ്.

Movies

ജോ​ജു ജോ​ർ​ജ് - ഷാ​ജി കൈ​ലാ​സ് ചി​ത്രം 'വ​ര​വ്' പാ​യ്ക്ക​പ്പാ​യി

‌ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന വ​ര​വ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പാ​യ്ക്ക​പ്പാ​യി. ഓ​ൾ​ഗാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നൈ​സി റെ​ജി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം എ​ഴു​പ​തു ദി​വ​സ​ത്തോ​ളം വ്യ​ത്യ​സ്ഥ​മാ​യ ലൊ​ക്കേ​ഷ​നു​ക​ളി​ലൂ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്.

മ​ല​യോ​ര​മേ​ഖ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്നാ​ട്ടി​ലെ പ്ര​മു​ഖ​രാ​യ പ്ലാ​ന്‍റ​ർ​മാ​രു​ടേ​യും അ​വ​ർ​ക്കി​ട​യി​ലെ കി​ട​മ​ത്സ​ര​ങ്ങ​ളു​ടേ​യും, പ​ക​യു​ടേ​യും, പ്ര​തി​കാ​ര​ത്തി​ന്‍റെ​യും ക​ഥ​യാ​ണ് ആ​ക്ഷ​ൻ ത്രി​ല്ല​ർ മൂ​ഡി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Movies

ജോ​ജു ജോ​ർ​ജി​നൊ​പ്പം ഉ​ർ​വ​ശി; "ആ​ശ'​ടൈ​റ്റി​ൽ ലോ​ഞ്ച്

ജോ​ജു ജോ​ർ​ജി​നേ​യും ഉ​ർ​വ​ശി​യെ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ സ​ഫ​ർ സ​ന​ൽ ഒ​രു​ക്കു​ന്ന ആ​ശ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും ടൈ​റ്റി​ൽ ലോ​ഞ്ചും തൃ​ക്കാ​ക്ക​ര​യി​ൽ വ​ച്ചു ന​ട​ന്നു. സി​നി​മ രം​ഗ​ത്തെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ റി​ലീ​സ് ചെ​യ്തു.

സ​ഫ​ർ സ​ന​ലി​ന്‍റെ ക​ഥ​യ്ക്ക് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് സ​ഫ​ർ സ​ന​ലും ജോ​ജു ജോ​ർ​ജും, ര​മേ​ശ്‌ ഗി​രി​ജ​യും ചേ​ർ​ന്നാ​ണ്. ‘പ​ണി’ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ജോ​ജു തി​ര​ക്ക​ഥ എ​ഴു​തു​ന്ന സി​നി​മ കൂ​ടി​യാ​ണി​ത്.

അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഉ​ർ​വ​ശി, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​മു​ഖ താ​ര​ങ്ങ​ളും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം മ​ധു നീ​ല​ക​ണ്ഠ​ന്‍ ISC, എ​ഡി​റ്റിം​ഗ് ഷാ​ൻ മു​ഹ​മ്മ​ദ്, സം​ഗീ​തം മി​ഥു​ന്‍ മു​കു​ന്ദ​ന്‍, സൗ​ണ്ട് ഡി​സൈ​ൻ അ​ജ​യ​ൻ ആ​ദ​ത്, പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ വി​വേ​ക് ക​ള​ത്തി​ൽ, മേ​ക്ക​പ്പ് ഷ​മീ​ർ ഷാ, ​കോ​സ്റ്റ്യൂം സു​ജി​ത് സി.​എ​സ്.

സ്റ്റ​ണ്ട് ദി​നേ​ശ് സു​ബ്ര​ഹ്മ​ണ്യ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ഷ​ബീ​ർ മ​ല​വ​ട്ട​ത്ത്, ചീ​ഫ് അ​സോ​സി​യേ​റ്റ് ര​തീ​ഷ് പി​ള്ള, അ​സോ​സി​യേ​റ്റ്സ് ജി​ജോ ജോ​സ്, ഫെ​ബി​ൻ എം. ​സ​ണ്ണി, സ്റ്റി​ൽ അ​നു​പ് ചാ​ക്കോ, പി​ആ​ർ​ഒ ആ​തി​ര ദി​ൽ​ജി​ത്ത്, ഡി​സൈ​ൻ യെ​ല്ലോ​ടൂ​ത്ത് തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഓ​ഗ​സ്റ്റ്‌ മാ​സ​ത്തി​ൽ ആ​രം​ഭി​ക്കും.

Kerala

‘ചുരുളി’ സിനിമ വിവാദം: ജോ​​​ജു​​​വി​​​ന്‍റെ വാ​​​ദം ത​​​ള്ളി ലി​​​ജോ പെ​​​ല്ലി​​​ശേ​​​രി

കൊ​​​ച്ചി: ‘ചു​​​രു​​​ളി’ സി​​​നി​​​മ​​​യി​​​ലെ അ​​​സ​​​ഭ്യ സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​ക്കും പ​​​ണം ന​​​ല്‍കി​​​യി​​​ല്ലെ​​​ന്നു​​​മു​​​ള്ള ന​​​ട​​​ന്‍ ജോ​​​ജു ജോ​​​ര്‍ജി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ത്തി​​​നും മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി ചി​​​ത്ര​​​ത്തി​​​ന്‍റെ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ലി​​​ജോ ജോ​​​സ് പെ​​​ല്ലി​​​ശേ​​​രി. ചി​​​ത്ര​​​ത്തി​​​ല്‍ അ​​​ഭി​​​ന​​​യി​​​ച്ച​​​തി​​​ന് ജോ​​​ജു​​​വി​​​ന് 5.9 ല​​​ക്ഷം രൂ​​​പ ന​​​ല്‍കി​​​യ​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ള​​​ട​​​ക്കം ഫേ​​​സ്ബു​​​ക്കി​​​ല്‍ പ​​​ങ്കു​​​വ​​​ച്ചാ​​​ണ് ലി​​​ജോ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. സി​​​നി​​​മ​​​യി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഭാ​​​ഷ​​​യെ​​​ക്കു​​​റി​​​ച്ച് ജോ​​​ജു​​​വി​​​ന് ന​​​ല്ല ബോ​​​ധ്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ചി​​​ത്രം ഇ​​​തു​​​വ​​​രെ തിയ​​​റ്റ​​​റി​​​ല്‍ റി​​​ലീ​​​സ് ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നും ലി​​​ജോ ഫേ​​​സ്ബു​​​ക്കി​​​ല്‍ കു​​​റി​​​ച്ചു. അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​യാ​​​ല്‍ ചി​​​ത്രം തിയറ്റ​​​റി​​​ല്‍ റി​​​ലീ​​​സ് ചെ​​​യ്യു​​​മെ​​​ന്നും പെ​​​ല്ലി​​​ശേ​​​രി വ്യ​​​ക്ത​​​മാ​​​ക്കി. സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ നി​​​ര്‍മാ​​​താ​​​ക്ക​​​ള്‍ക്കു​​​ണ്ടാ​​​യ മ​​​നോ​​​വി​​​ഷ​​​മം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഈ ​​​വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​മെ​​​ന്നും കു​​​റി​​​പ്പി​​​ലു​​​ണ്ട്.


ചി​​​ത്ര​​​ത്തി​​​ല്‍ താ​​​ന്‍ അ​​​സ​​​ഭ്യം പ​​​റ​​​യു​​​ന്ന പ​​​തി​​​പ്പ് അ​​​വാ​​​ര്‍ഡി​​​നു മാ​​​ത്ര​​​മേ അ​​​യ​​​യ്ക്കൂ​​​വെ​​​ന്നു പ​​​റ​​​ഞ്ഞ് ത​​​ന്നെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു ജോ​​​ജു ജോ​​​ര്‍ജി​​​ന്‍റെ ആ​​​രോ​​​പ​​​ണം. സി​​​നി​​​മ ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ത​​​ങ്ങ​​​ളാ​​​രും ജോ​​​ജു​​​വി​​​നെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച​​​താ​​​യി ഓ​​​ര്‍മ​​​യി​​​ല്ലെ​​​ന്നും ഭാ​​​ഷ​​​യെ​​​ക്കു​​​റി​​​ച്ച് ‘ത​​​ങ്ക​​​ന്‍ ചേ​​​ട്ട​​​ന്’ ന​​​ന്നാ​​​യി അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ലി​​​ജോ​​​യു​​​ടെ മ​​​റു​​​പ​​​ടി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. ചി​​​ത്ര​​​ത്തി​​​ല്‍ അ​​​ഭി​​​ന​​​യി​​​ച്ച​​​തി​​​ന്‍റെ പ​​​ണം ഇ​​​തു​​​വ​​​രെ ത​​​നി​​​ക്കു കി​​​ട്ടി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ജോ​​​ജു ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.


അ​​​തി​​​നി​​​ടെ, താ​​​ന്‍ സി​​​നി​​​മ​​​യ്‌​​​ക്കോ ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​നോ എ​​​തി​​​ര​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ന​​​ട​​​ന്‍ ജോ​​​ജു ജോ​​​ര്‍ജും രം​​​ഗ​​​ത്തെ​​​ത്തി. ഫെ​​​സ്റ്റി​​​വ​​​ലി​​​നു​​​വേ​​​ണ്ടി നി​​​ര്‍മി​​​ച്ച സി​​​നി​​​മ​​​യെ​​​ന്നാ​​​ണു പ​​​റ​​​ഞ്ഞ​​​ത്. അ​​​സ​​​ഭ്യം ഇ​​​ല്ലാ​​​ത്ത ഭാ​​​ഗം ഡ​​​ബ്ബ് ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും ജോ​​​ജു പ​​​റ​​​ഞ്ഞു.


“സൗ​​​ഹൃ​​​ദ​​​ത്തി​​​ന്‍റെ പു​​​റ​​​ത്താ​​​ണ് ആ ​​​സി​​​നി​​​മ ചെ​​​യ്ത​​​ത്. അ​​​ത് ഫെ​​​സ്റ്റി​​​വ​​​ലി​​​നു​​​വേ​​​ണ്ടി ഉ​​​ണ്ടാ​​​ക്കി​​​യ സി​​​നി​​​മ​​​യാ​​​ണെ​​​ന്നാ​​​ണ് എ​​​ന്നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്.


പ​​​ക്ഷേ, ഒ​​​ടി​​​ടി​​​യി​​​ല്‍ അ​​​സ​​​ഭ്യ​​​മു​​​ള്ള വേ​​​ര്‍ഷ​​​നാ​​​ണു വ​​​ന്ന​​​ത്. ഐ​​​എ​​​ഫ്എ​​​ഫ്‌​​​കെ​​​യി​​​ല്‍ അ​​​സ​​​ഭ്യ​​​മി​​​ല്ലാ​​​ത്ത വേ​​​ര്‍ഷ​​​നാ​​​ണു കാ​​​ണി​​​ച്ച​​​ത്. പൈ​​​സ കൂ​​​ടു​​​ത​​​ല്‍ കി​​​ട്ടി​​​യ​​​പ്പോ​​​ള്‍ അ​​​വ​​​ര്‍ അ​​​സ​​​ഭ്യ​​​മു​​​ള്ള വേ​​​ര്‍ഷ​​​ന്‍ ഒ​​​ടി​​​ടി​​​ക്ക് വി​​​റ്റു.
ആ ​​​സി​​​നി​​​മ ത​​​നി​​​ക്ക് വ്യ​​​ക്തി​​​ജീ​​​വി​​​ത​​​ത്തി​​​ല്‍ ഒ​​​രു​​​പാ​​​ട് പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​ക്കി. ത​​​ന്‍റെ മ​​​ക്ക​​​ള്‍ സ്‌​​​കൂ​​​ളി​​​ല്‍ എ​​​ത്തു​​​മ്പോ​​​ള്‍ മ​​​റ്റു കു​​​ട്ടി​​​ക​​​ള്‍ ചി​​​ത്ര​​​ത്തി​​​ല്‍ താ​​​ന്‍ അ​​​സ​​​ഭ്യം പ​​​റ​​​യു​​​ന്ന​​​തി​​​ന്‍റെ ട്രോ​​​ളു​​​ക​​​ള്‍ കാ​​​ണി​​​ക്കു​​​ക​​​യാ​​​ണ്.


ഇ​​​തു ക​​​ണ്ട​​​തി​​​നു​​​ശേ​​​ഷം ആ ​​​സി​​​നി​​​മ​​​യി​​​ല്‍ അ​​​ച്ഛ​​​ന്‍ അ​​​ഭി​​​ന​​​യി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്ന് മ​​​ക​​​ള്‍ ത​​​ന്നോ​​​ടു പ​​​റ​​​ഞ്ഞു. അ​​​ത് ഒ​​​രു കു​​​ട്ടി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ്. ലി​​​ജോ ഇ​​​പ്പോ​​​ള്‍ ഒ​​​രു തു​​​ണ്ട് ക​​​ട​​​ലാ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ട​​​ല്ലോ. ഇ​​​നി എ​​​ഗ്രി​​​മെ​​​ന്‍റു​​​കൂ​​​ടി പു​​​റ​​​ത്തു​​​വി​​​ട​​​ണം. എ​​​ത്ര​​​യാ​​​യി​​​രു​​​ന്നു എ​​​ന്‍റെ ശ​​​മ്പ​​​ള​​​മെ​​​ന്ന് അ​​​തു കാ​​​ണി​​​ക്കു​​​മ്പോ​​​ള്‍ മ​​​ന​​​സി​​​ലാ​​​കും. അ​​​ല്ലാ​​​തെ ഞാ​​​ന്‍ സി​​​നി​​​മ​​​യ്‌​​​ക്കോ ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​നോ എ​​​തി​​​ര​​​ല്ല.


അ​​​ന്ന് എ​​​ന്നെ​​​ക്കൊ​​​ണ്ട് അ​​​സ​​​ഭ്യ​​​മി​​​ല്ലാ​​​ത്ത വേ​​​ര്‍ഷ​​​ന്‍ ഡ​​​ബ്ബ് ചെ​​​യ്യി​​​ച്ചി​​​രു​​​ന്നു. ഐ​​​എ​​​ഫ്എ​​​ഫ്‌​​​കെ​​​യി​​​ല്‍ ചി​​​ത്രം പൂ​​​ര്‍ണ​​​മാ​​​യി പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ല്‍ പി​​​ന്നീ​​​ട് ഞാ​​​ന​​​തി​​​നെ​​​പ്പ​​​റ്റി സം​​​സാ​​​രി​​​ക്കു​​​ക​​​പോ​​​ലു​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. ആ ​​​സി​​​നി​​​മ കാ​​​ര​​​ണം എ​​​ന്തൊ​​​ക്കെ അ​​​നു​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് എ​​​നി​​​ക്കേ അ​​​റി​​​യൂ”. പ​​​ണ​​​മ​​​ല്ല ത​​​ന്‍റെ പ്ര​​​ശ്‌​​​ന​​​മെ​​​ന്നും ജോ​​​ജു കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

Latest News

Corehub Up